സൗദിയില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ യുവാവ് അപകടത്തില്‍ മരിച്ചു

സൗദിയില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ യുവാവ് അപകടത്തില്‍ മരിച്ചു
കൊല്ലം: സൗദിയില്‍ നിന്നും നാട്ടിലെത്തിയ പ്രവാസി മലയാളി യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. കൊല്ലം മൈനാഗപ്പള്ളി സ്വദേശി ഷമീര്‍ (35) ആണ് മരിച്ചത്.
വ്യാഴാഴ്ച സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ ഷമീര്‍ സഞ്ചരിച്ച ബൈക്കിന്‍റെ പിന്നില്‍ മറ്റൊരു ബൈക്കിടിച്ചാണ് അപകടം. ഷമീറിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

റിയാദില്‍  ജോലി ചെയ്യുന്ന ഷമീര്‍  ഒരു മാസം മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്. പുതിയ വീട്ടില്‍ താമസം ആരംഭിക്കാനിരിക്കെയാണ് മരണം. 10 വര്‍ഷമായി റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഷമീര്‍.

റിയാദിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് മരണം. ഭാര്യ: റഹീന, മക്കള്‍: ആമിന, അമാൻ. മാതാവ്: സബൂറ, പിതാവ്: ബഷീര്‍.