ശബരിമല സ്ത്രീ പ്രവേശനം: തീരുമാനങ്ങൾ ഇരുമ്പ് ഉലക്ക അല്ലെന്ന് മന്ത്രി ​ഗണേഷ് കുമാർ

Feb 17, 2026 - 08:05
 0  6
ശബരിമല സ്ത്രീ പ്രവേശനം: തീരുമാനങ്ങൾ ഇരുമ്പ് ഉലക്ക അല്ലെന്ന് മന്ത്രി ​ഗണേഷ് കുമാർ

ബരിമല വിഷയത്തിൽ ജനങ്ങളുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി ഗണേഷ് കുമാർ. തീരുമാനങ്ങൾ ഇരുമ്പ് ഉലക്ക അല്ലെന്നുംചില സാഹചര്യങ്ങളില്‍ എടുത്ത തീരുമാനം തിരുത്തേണ്ടി വരുമെന്നും  ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.  

'ഡെമോക്രസിയില്‍ തീരുമാനങ്ങളൊന്നും ഇരുമ്പുലക്ക അല്ല. ചില തീരുമാനങ്ങള്‍ ചില സമയത്ത് എടുക്കും. ആ സാഹചര്യം മാറിയപ്പോള്‍, ജനങ്ങളുടെ വികാരങ്ങള്‍ മാനിച്ചുകൊണ്ട് ജനാധിപത്യസര്‍ക്കാരുകള്‍ തീരുമാനത്തില്‍ മാറ്റം വരുത്തും. ഇത് ജനാധിപത്യ സര്‍ക്കാരാണ്. അല്ലാതെ ഏകാധിപതിയുടെ ഭരണമല്ല. ഈ വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന്' മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.