ഇന്ത്യൻ-അമേരിക്കൻ രാഷ്ട്രീയ ദാതാക്കൾ ഡെമോക്രാറ്റുകളെ അപേക്ഷിച്ച് റിപ്പബ്ലിക്കൻ പാർട്ടിക്ക് മൂന്നിരട്ടിയിലധികം സംഭാവന നൽകിയതായി റിപ്പോർട്ട്
പി പി ചെറിയാൻ
വാഷിംഗ്ടൺ: 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രമുഖ ഇന്ത്യൻ-അമേരിക്കൻ രാഷ്ട്രീയ ദാതാക്കൾ ഡെമോക്രാറ്റുകളെ അപേക്ഷിച്ച് റിപ്പബ്ലിക്കൻ പാർട്ടിക്ക് മൂന്നിരട്ടിയിലധികം സംഭാവന നൽകിയതായി ഫെഡറൽ കാമ്പയിൻ ഫിനാൻസ് രേഖകൾ വ്യക്തമാക്കുന്നു.
ഇന്ത്യൻ-അമേരിക്കൻ വോട്ടർമാർ പൊതുവെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുമ്പോഴാണ് ഈ പ്രവണത. എഫ്.ഇ.സി (FEC) ഫയലിംഗുകൾ പ്രകാരം, പ്രധാനപ്പെട്ട 11 ദാതാക്കളിൽ നിന്ന് റിപ്പബ്ലിക്കൻ ഗ്രൂപ്പുകൾക്ക് 1.08 കോടി ഡോളറും ഡെമോക്രാറ്റുകൾക്ക് 33 ലക്ഷം ഡോളറുമാണ് ലഭിച്ചത്. ട്രംപിന്റെ 'മാഗ ഇങ്ക്' സൂപ്പർ പാക്കിന് മാത്രം ആശ ജഡേജ മോട്വാനി, കൃഷ്ണ ത്രിപുരനേനി, അഞ്ജനി സിൻഹ എന്നിവരിലൂടെ 71 ലക്ഷം ഡോളർ ലഭിച്ചു.
അതേസമയം, പ്രമുഖ വെഞ്ച്വർ കാപ്പിറ്റലിസ്റ്റ് വിനോദ് ഖോസ്ലയാണ് ഡെമോക്രാറ്റുകളെ സഹായിക്കുന്നതിൽ മുൻപിൽ; അദ്ദേഹം സെനറ്റ് മെജോറിറ്റി പാക്കിന് ഏകദേശം 21 ലക്ഷം ഡോളറോളം സംഭാവന നൽകിയിട്ടുണ്ട്.