ആഗോള പ്രതിസന്ധിക്കിടയിലും രാജ്യാന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ വർധനവ്

Nov 10, 2026 - 14:06
Nov 11, 2026 - 09:54
 0  4
ആഗോള പ്രതിസന്ധിക്കിടയിലും രാജ്യാന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ വർധനവ്

ഇന്ത്യ: ആഗോള പ്രതിസന്ധിക്കിടയിലും ഇന്ത്യയിലെ രാജ്യാന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ വർധനവ്. ഗൾഫ്, യൂറോപ്യൻ സംഘർഷങ്ങളും വ്യാോമാതിർത്തി അടച്ചിടലും തുടർക്കഥയാകുന്നതിനിടെയാണ് ഇന്ത്യയിൽ രാജ്യാന്തര വിമാനയാത്രികരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുറത്തുവിട്ട കക്കുകൾ വ്യക്തമാക്കുന്നു.

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റെ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണം 2026 സാമ്പത്തിക വർഷത്തിൽ 6.1% വർധിച്ച് 78.7 ദശലക്ഷമായി. 2024-25 ലെ 74.7 ദശലക്ഷമായിരുന്നു.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യാന്തര യാത്രക്കാരിൽ 44.4%വും ഇന്ത്യൻ എയർലൈനുകളിൽ സഞ്ചരിച്ചവരാണ്. ശേഷിക്കുന്ന 55.6% യാത്രക്കാർ മറ്റ് വിദേശ വിമാനകമ്പനികളെ ആശ്രയിച്ചവരും.