കനത്ത മഴ: ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം മൂലം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പലയിടങ്ങളിലും പ്രളയസാധ്യത അടക്കം മുന്നിൽക്കണ്ടുള്ള മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകടസാധ്യത മുന്നിൽക്കണ്ട് അധികൃതർ നൽകുന്ന മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കാനും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കാനും എല്ലാവരും തയ്യാറാവണം. മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.