ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ തീവ്രവാദ ശക്തികളെന്ന് ഇപി ജയരാജന്‍

Mar 21, 2025 - 18:49
 0  11
ആശാ  വര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ തീവ്രവാദ ശക്തികളെന്ന് ഇപി ജയരാജന്‍

ആശ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ തീവ്രവാദ ശക്തികളാണെന്ന് സിപിഎം നേതാവ് ഇപി ജയരാജന്‍. ആശ വര്‍ക്കര്‍മാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ ശ്രമിച്ച സര്‍ക്കാരാണ് കേരളത്തിലേതെന്നും ഇപി ജയരാജന്‍ പറഞ്ഞു. സംസ്ഥാനത്ത് ആശാവര്‍ക്കര്‍മാര്‍ സമരം നടത്തേണ്ട സാഹചര്യമില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

അനാവശ്യ സമരം സൃഷ്ടിച്ച് കേരളത്തിലെ അന്തരീക്ഷത്തെ തകര്‍ക്കാനുള്ള ചില ശക്തികളുടെ ശ്രമമാണിത്. സമരത്തിന് പിന്നില്‍ ഗൂഢ വര്‍ഗീയ തീവ്രവാദ ശക്തികളാണ്. ശരിയായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇത് പറയുന്നത്. സമരത്തില്‍ പങ്കെടുക്കുന്നവരില്‍ പലരും ആശാവര്‍ക്കര്‍മാര്‍ അല്ലെന്നും ജയരാജന്‍ ആരോപിച്ചു.

ആശാവര്‍ക്കര്‍മാര്‍ ഉന്നയിക്കുന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത് ധാരണ ഉണ്ടാക്കിയ ശേഷം പെട്ടെന്നൊരു ദിവസം സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടങ്ങുന്ന അവസ്ഥയാണ്. ആശവര്‍ക്കര്‍മാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആണ് കേരളത്തില്‍.ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.