പുർവാഞ്ചൽ എക്‌സ്പ്രസ് വേയിൽ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം കൂട്ടിയിടിച്ചു; പ്രവർത്തകർക്ക് പരിക്ക്
ലഖ്‌നൗ: ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു. രാഹുൽ ഗാന്ധിയുടെ സംഘത്തിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. പുർവാഞ്ചൽ എക്‌സ്പ്രസ് വേയിലാണ് സംഭവം.
അപകീർത്തി കേസിൽ സുൽത്താൻപൂരിലെ പ്രത്യേക എം.പി-എം.എൽ.എ കോടതിയിൽ നേരിട്ട് ഹാജരാകാൻ പോകുന്നതിനിടെയാണ് അപകടം നടന്നത്.
അപകടത്തിൽ രാഹുൽ ഗാന്ധിക്ക് പരിക്കേറ്റിട്ടില്ല. എന്നാൽ വാഹനവ്യൂഹത്തിലുണ്ടായിരുന്ന നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റതായാണ് വിവരം.