ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ മണിപ്പൂര്‍ പ്രശ്‌നം പരിഹരിക്കും; പ്രിയങ്ക ഗാന്ധി

ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ മണിപ്പൂര്‍ പ്രശ്‌നം പരിഹരിക്കും; പ്രിയങ്ക ഗാന്ധി

ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ മണിപ്പൂര്‍ പ്രശ്‌നം പരിഹരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി  പ്രിയങ്ക ഗാന്ധി .  സമാധാന ജീവിതത്തിലേക്ക് സംസ്ഥാനത്തെ കൊണ്ട് വരുമെന്നും പ്രിയങ്ക പറഞ്ഞു.   പത്തനംതിട്ടയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി നടത്തിയ പൊതുയോഗത്തിൽ  സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി 

 മുന്നണി അധികാരത്തിലെത്തിയാൽ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്നും പ്രിയങ്ക   പ്രഖ്യാപിച്ചു .സിഎഎയില്‍ കോണ്‍ഗ്രസ് നിലപാടെന്താണെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് പ്രിയങ്ക നല്‍കിയത്. രാഹുല്‍ സിഎഎക്കെതിരെ ഒന്നും മിണ്ടുന്നില്ലെന്നടക്കം പിണറായി വിമര്‍ശിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷം ഏറ്റവും കൂടുതല്‍ കേരളത്തില്‍ കോണ്‍ഗ്രസിനെതിരെ ആയുധമാക്കിയതും ഈ വിഷയമായിരുന്നു.