എൻഡിഎ സ്ഥാനാര്‍ഥിക്ക് പരുക്ക്

എൻഡിഎ സ്ഥാനാര്‍ഥിക്ക് പരുക്ക്

കൊല്ലത്തെ എൻഡിഎ സ്ഥാനാർഥി ജി കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ പരിക്ക്.

കൊല്ലം മുളവന ചന്തയില്‍ പ്രചരണത്തിനിടെ കണ്ണിനാണ് പരിക്കേറ്റത്. 

പ്രവർത്തകർ മാലയിട്ട് സ്വീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. സമീപത്ത് നിന്നവരുടെ കൈ കണ്ണില്‍ തട്ടി പരിക്ക് പറ്റുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ കുണ്ടറയിലെ ആശുപത്രിയില്‍ എത്തിച്ച്‌ ചികിത്സ നല്‍കി.

ഒരാഴ്ച വിശ്രമിക്കണമെന്ന് ഡോക്ടർ അറിയിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം സ്ഥാനാർത്ഥി പര്യടനം തുടരുന്നു.