തിരുവനന്തപുരത്ത് ബാറില്‍ സംഘര്‍ഷം; അഞ്ച് പേര്‍ക്ക് കുത്തേറ്റു

തിരുവനന്തപുരത്ത് ബാറില്‍ സംഘര്‍ഷം; അഞ്ച് പേര്‍ക്ക് കുത്തേറ്റു

ബാറിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് കുത്തേറ്റു.

ഇന്നലെ രാത്രിയോടെയാണ് കഴക്കൂട്ടം ടെക്‌നോപാര്‍ക്കിന് സമീപമുള്ള ബാര്‍ റെസ്റ്റോറന്റില്‍ സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.

ശ്രീകാര്യം സ്വാദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുല്‍എന്നിവര്‍ക്കാണ് കുത്തേറ്റത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ശസ്ത്രക്രിയ കഴിഞ്ഞു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.