പ്ര​വാ​സി വോ​ട്ടറായി നിങ്ങൾ  രജിസ്റ്റർ ചെയ്തോ, ഇല്ലെങ്കിൽ വേഗമാവട്ടേ!

 പ്ര​വാ​സി വോ​ട്ടറായി നിങ്ങൾ  രജിസ്റ്റർ ചെയ്തോ, ഇല്ലെങ്കിൽ വേഗമാവട്ടേ!
 
രാ​ജ്യ​ത്ത് പ്രവാ​സി വോ​ട്ട​വ​കാ​ശംവൈകാതെ  പ്രാവർത്തികമാകുമെന്ന് സൂചന  . രാ​ജ്യ​ത്തെ 1.34 കോ​ടി വി​ദേ​ശ ഇ​ന്ത്യ​ക്കാ​ർ​ക്ക് വോ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കും വി​ധം ഇ.​ടി.​പി.​ബി.​എ​സ് (‘ഇ​ല​ക്​​ട്രോ​ണി​ക്ക​ലി ട്രാ​ൻ​സ്​​മി​റ്റ​ഡ്​ പോ​സ്​​റ്റ​ൽ ബാ​ല​റ്റ്​ ഫെ​സി​ലി​റ്റി)  സം​വി​ധാ​നം ഒ​രു​ക്കി​ക്ക​ഴി​ഞ്ഞ​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ രാ​ജീ​വ് കു​മാ​ർ അ​ടു​ത്തി​ടെ​ പ്രഖ്യാപിച്ചിരുന്നു.  പു​തു​താ​യി സെ​ല​ക്ഷ​ൻ ല​ഭി​ച്ച ഐ.​എ​സ്.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലാണ്   മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ  ഇക്കാര്യം പ്ര​ഖ്യാ​പി​ച്ച​ത് . 
 
നി​ല​വി​ൽ വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ട്ടാ​ള​ക്കാ​ർ, പാ​രാ​മി​ലി​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് ഇ.​ടി.​പി.​ബി.​എ​സ്​ സം​വി​ധാ​നം വ​ഴി വോ​ട്ട് ചെ​യ്യുന്ന​ത്. വി​ദേ​ശ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക​ൾ​ക്കു കീ​ഴി​ലെ അ​പ്പെ​ക്സ് ബോ​ഡി തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് ‘ഡി​ജി പോ​ൾ ആ​പ്​’​ സംവിധാനം  പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് പോലെ പ്ര​വാ​സി വോ​ട്ടി​ൽ വേ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സാ​ധി​ച്ചാ​ൽ ഓ​ൺ​ലൈ​ൻ വോ​ട്ടെ​ടു​പ്പും സാധ്യമായേ​ക്കാം. 
വി​ദേ​ശ​ത്തു​വെ​ച്ച് വോ​ട്ട് ചെ​യ്യാ​നു​ള്ള കാ​ര്യ​ങ്ങ​ൾ സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ർ​ല​മെ​ൻ​റി​ന്റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ങ്കി​ലും നി​ല​വി​ൽ, നാ​ട്ടി​ലാ​ണെ​ങ്കി​ൽ പ്ര​വാ​സി​യാ​യി വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു​ണ്ടെ​ങ്കി​ൽ വോ​ട്ട് ചെ​യ്യാം.
 
 25 ല​ക്ഷ​ത്തോ​ളം പ്ര​വാ​സി​ക​ളു​ണ്ടെ​ന്ന് ക​ണ​ക്കാ​ക്കു​ന്ന കേ​ര​ള​ത്തി​ൽ പ്ര​വാ​സി വോ​ട്ട​ർ​മാ​രാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​ടെ എ​ണ്ണം താ​ര​ത​മ്യേ​ന വ​ള​രെ കു​റ​വാ​ണ്.  2022 വ​ർ​ഷ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് 87,946 പേ​ർ മാ​ത്ര​മാ​ണ് പ്ര​വാ​സി വോ​ട്ട​ർ​മാ​രാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. അ​തി​ൽ​ത​ന്നെ 40 ശ​ത​മാ​ന​ത്തോ​ളം കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ​നി​ന്നു മാ​ത്ര​മാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​വാ​സി​ക​ളു​ള്ള ജി​ല്ല​യി​ൽ​നി​ന്നും പ​തി​നാ​യി​ര​ത്തോ​ളം പേ​ർ മാ​ത്ര​മേ പ്ര​വാ​സി വോ​ട്ട​ർ​മാ​ർ ആ​യി​ട്ടു​ള്ളൂ.  പ്ര​വാ​സി​യാ​യ ഒരാൾക്ക്   പ്ര​വാ​സി വോ​ട്ട​റാ​യി ര​ജി​സ്റ്റ​ർ ചെ​യ്തെ​ങ്കി​ൽ മാ​ത്ര​മേ വോ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. സാ​ധാ​ര​ണ താ​മ​സ​ക്കാ​ർ എ​ന്ന വി​ഭാ​ഗ​ത്തി​ൽ പ്ര​വാ​സി വോ​ട്ട് ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ച്​ ആ​രെ​ങ്കി​ലും ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചാ​ൽ വോ​ട്ട് ചെ​യ്യാ​ൻ ക​ഴി​യി​ല്ല.
 
പ്ര​വാ​സി വോ​ട്ട​റാ​യി മാ​റാ​ൻ
https://voterportal.eci.gov.in/പോ​ർ​ട്ട​ൽ വ​ഴി ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.
 പ്ര​വാ​സി വോ​ട്ട​റാ​വാ​ൻ ഫോം ​ന​മ്പ​ർ 6 എ ​ഉ​പ​യോ​ഗി​ക്കു​ക.
ജോ​ലി, പ​ഠ​നം മു​ത​ലാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വി​ദേ​ശ​ത്ത് ക​ഴി​യു​ന്ന​തും മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ പൗ​ര​ത്വം സ്വീ​ക​രി​ക്കാ​ത്ത​തു​മാ​യ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് പ്ര​വാ​സി വോ​ട്ട​റാ​വാം.
അ​പേ​ക്ഷി​ക്കാ​നാ​യി ഒ​രു പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, പാ​സ്പോ​ർ​ട്ടി​ലെ ഫോ​ട്ടോ ഉ​ൾ​ക്കൊ​ള്ളു​ന്ന പേ​ജ് അ​ട​ക്ക​മു​ള്ള ആ​വ​ശ്യ​മാ​യ പേ​ജു​ക​ൾ, വി​സ അ​ട​ങ്ങി​യ പേ​ജ് (സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ത്).
​ന്ത്യ​യി​ലെ വി​ലാ​സം.
നേ​രി​ട്ടോ പോ​സ്റ്റ​ൽ മു​ഖേ​ന​യോ ഇ​ല​ക്​​ട്ര​ൽ ര​ജി​സ്​​ട്രേ​ഷ​ൻ ഓ​ഫി​സ​ർ​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഇ​തി​നാ​യി മേ​ൽ പോ​ർ​ട്ട​ലി​ൽ നി​ന്ന് ഫോ​റം 6 A ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.
 അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട ഇ​ല​ക്​​ട്ര​ൽ ര​ജി​സ്​​ട്രേ​ഷ​ൻ ഓ​ഫി​സ​ർ​മാ​രു​ടെ ലി​സ്റ്റും വി​ലാ​സ​വും പോ​ർ​ട്ട​ലി​ൽ​നി​ന്ന് ല​ഭ്യ​മാ​ണ്.
 നേ​രി​ട്ടാ​ണ് അ​പേ​ക്ഷ ന​ൽ​കു​ന്ന​തെ​ങ്കി​ൽ ഒ​റി​ജി​ന​ൽ പാ​സ്പോ​ർ​ട്ട് ഹാ​ജ​രാ​ക്ക​ണം.
നേ​ര​ത്തേ ഇ​ന്ത്യ​ൻ പൗ​ര​ൻ എ​ന്ന നി​ല​ക്ക് വോ​ട്ട​റാ​യി ചേ​ർ​ന്ന​വ​ർ ത​ങ്ങ​ളു​ടെ ‘ഇ.​പി.​ഐ.​സി’ റ​ദ്ദ് ചെ​യ്ത് പ്ര​വാ​സി വോ​ട്ട​റാ​യി ചേ​ര​ണം.
അ​പേ​ക്ഷ ല​ഭി​ച്ചു​ക​ഴി​ഞ്ഞാ​ൽ, ബൂ​ത്ത് ലെ​വ​ൽ ഓ​ഫി​സ​ർ അ​പേ​ക്ഷ​ക​ന്റെ വീ​ട്ടി​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി എ​ത്തി വോ​ട്ട​റാ​വാ​ൻ ന​ൽ​കി​യ രേ​ഖ​ക​ൾ വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്തു​ക​യും വീ​ട്ടി​ലെ ബ​ന്ധു​ക്ക​ളി​ലൊ​രാ​ൾ ഡി​ക്ല​റേ​ഷ​ൻ ന​ൽ​കു​ക​യും വേ​ണം.
അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​ല​ക്ട​റ​ൽ ര​ജി​സ്​​ട്രേ​ഷ​ൻ ഓ​ഫി​സ​ർ വോ​ട്ട​റാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് തീ​രു​മാ​നം എ​ടു​ക്കു​ക​യും വി​വ​രം മൊ​ബൈ​ൽ സ​ന്ദേ​ശ​മാ​യി അ​പേ​ക്ഷ​നെ അ​റി​യി​ക്കു​ക​യും ചെ​യ്യും.
വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ചേ​ർ​ക്കു​ക​യും ചെ​യ്യും. ഇ​ല​ക്ട​ർ റോ​ളി​ൽ എ​ന്തെ​ങ്കി​ലും തി​രു​ത്ത​ലു​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ ഫോ​റം 8 ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.
കടപ്പാട് : മാധ്യമം