തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയുമായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയുമായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബായ്: ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പാക്കേജ് അവതരിപ്പിച്ച്‌ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്.

ടെക്‌നിക്കല്‍ ജോലിക്കാര്‍ ഉള്‍പ്പെടുന്ന ബ്ലൂ കോളര്‍ ജോലി ചെയ്യുന്ന വിഭാഗത്തിനായാണ് ഇന്‍ഷുറന്‍സ് അവതരിപ്പിച്ചത്.

ഇന്ത്യന്‍ ബ്ലൂ കോളര്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന പ്രമുഖ കമ്ബനികളും ഇന്‍ഷുറന്‍സ് സേവന ദാതാക്കളും തമ്മില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇതുസംബന്ധിച്ച്‌ ചര്‍ച്ച നടത്തിയിരുന്നു.

യുഎഇയില്‍ സ്വാഭാവികവും അപകട മരണവും സംഭവിക്കുന്ന തൊഴിലാളികളുടെ അവകാശികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതാണ് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി.

ലൈഫ് പ്രോട്ടക്‌ട് പ്ലാന്‍(എല്‍പിപി) എന്ന പേരിലാണ് പ്രവാസി തൊഴിലാളികള്‍ക്കായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ചത്. മാര്‍ച്ച്‌ 1 മുതല്‍ എല്‍പിപി പ്രാബല്യത്തില്‍ വരും.

37 ദിര്‍ഹം മുതല്‍ 72 ദിര്‍ഹം വരെ വാര്‍ഷിക പ്രീമിയം നല്‍കി പദ്ധതിയില്‍ അംഗമാകാം. 37 ദിര്‍ഹം പ്രീമിയം അടക്കുന്നവര്‍ക്ക് 35,000 ദിര്‍ഹവും 50 ദിര്‍ഹം പ്രീമിയം അടക്കുന്നവര്‍ക്ക് 50,000 ദിര്‍ഹവും ആനുകൂല്യം ലഭിക്കും.

2022ല്‍ കോണ്‍സുലേറ്റില്‍ ആകെ 1,750 പേര്‍ മരിച്ചതായാണ് കണക്കുകള്‍. അതില്‍ 1,100 ഓളം തൊഴിലാളികളാണ്.