ലോകപ്രശസ്ത ഹിപ്പോപ്പൊട്ടാമസ് 'ഫിയോണ' വിടവാങ്ങി; അന്ത്യം സന്ദർശകന്റെ തൊപ്പി വിഴുങ്ങിയതിനെ തുടർന്ന്
പി പി ചെറിയാൻ
സിൻസിനാറ്റി (ഒഹായോ): ലോകമെമ്പാടുമുള്ള മൃഗസ്നേഹികളുടെ പ്രിയങ്കരിയായിരുന്ന സിൻസിനാറ്റി മൃഗശാലയിലെ 'ഫിയോണ' എന്ന ഒൻപത് വയസ്സുകാരി ഹിപ്പോപ്പൊട്ടാമസ് അന്തരിച്ചു. കൂട്ടിലേക്ക് അബദ്ധത്തിൽ വീണ ഒരു സന്ദർശകന്റെ കമ്പിളി തൊപ്പി വിഴുങ്ങിയതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മരണത്തിന് കാരണമായതെന്ന് മൃഗശാല അധികൃതർ വ്യാഴാഴ്ച അറിയിച്ചു.
2,000 പൗണ്ടിലധികം ഭാരമുള്ള ഫിയോണയ്ക്ക് ശസ്ത്രക്രിയ നടത്തുന്നത് പ്രായോഗികമല്ലാതിരുന്നതിനാൽ, വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മറ്റ് ചികിത്സകളിലൂടെ തൊപ്പി പുറത്തെടുക്കാൻ തീവ്രശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ലെന്ന് മൃഗശാല ഡയറക്ടർ ഡേവ് ജെനിക്ക് വ്യക്തമാക്കി.