പദവി മോഹിച്ചല്ല വന്നത്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുറിവേല്പ്പിച്ചതില് ഹൃദയത്തിന്റെ ഭാഷയില്‍ മാപ്പ്; പത്മജ
കൊച്ചി: കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പരസ്യമായി മാപ്പ് പറഞ്ഞ് ബിജെപി വിട്ട പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസില്‍ തിരികെ വരുന്നുണ്ടെങ്കില്‍ പാര്‍ട്ടിയോടും അണികളോടും മാപ്പുപറയണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്ന പശ്ചാത്തലത്തിലാണ് പിന്നാലെയാണ് പത്മജയുടെ പ്രതികരണം.
ഏതെങ്കിലും ഒരു പദവി മോഹിച്ചല്ല, മറിച്ച് ഒരു കോണ്‍ഗ്രസ്സുകാരിയായി മാറണം എന്നത് മാത്രമാണ് തന്റെ മനസ്സിലുള്ളത്. പല ഭാഗങ്ങളില്‍ നിന്നും ഉള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുകയും ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രസ്ഥാനത്തിനും ഏറ്റ മുറിവിന് ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാവരോടും ക്ഷമാപണം നടത്തുന്നതായും പത്മജ ഫെയ്സ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് പത്മജ ബിജെപി വിട്ടത്. പത്മജ കോണ്‍ഗ്രസില്‍ തന്നെ തിരിച്ചെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തിരിച്ചെത്തുമ്പോള്‍ മാപ്പ് പറഞ്ഞു വേണം വരാനെന്ന് കെഎസ് യു ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
പത്മജ വേണുഗോപാലിന്റെ കുറിപ്പ്
'വികാരമായ ഒരു നിമിഷത്തില്‍ ഞാന്‍ എടുത്ത തെറ്റായ തീരുമാനമായിരുന്നു ബിജെപി പ്രവേശനം എന്ന് രാജിവെച്ച വേളയില്‍ ഞാന്‍ പറഞ്ഞത് ഹൃദയത്തിന്റെ ഭാഷയിലാണ്. അന്ന് ഞാന്‍ എടുത്ത തീരുമാനം കെ. കരുണാകരന് എന്ന വ്യക്തിയെയും എന്നെയും സ്നേഹിച്ച നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആഴത്തില്‍ മുറിവേല്‍പ്പിച്ചു എന്ന തിരിച്ചറിവിലാണ് ഒരു മടങ്ങി വരവിന് ഞാന്‍ തയ്യാറെടുത്തത്. ഏതെങ്കിലും ഒരു പദവി മോഹിച്ചല്ല മറിച്ച് ഒരു കോണ്‍ഗ്രസ്സുകാരിയായി മാറണം എന്നത് മാത്രമാണ് എന്റെ മനസ്സിലുള്ളത്.
പല ഭാഗങ്ങളില്‍ നിന്നും ഉള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുകയും ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രസ്ഥാനത്തിനും ഏറ്റ മുറിവിന് ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാവരോടും ക്ഷമാപണം നടത്തുവാനും ഈ അവസരം ഞാന്‍ വിനിയോഗിക്കുകയാണ്. അടുത്ത മാസം അച്ഛന്റെ ചരമ വാര്‍ഷിക വേളയില്‍ എന്റെ പ്രിയപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം അച്ഛന്റെ സ്മൃതി കുടീരത്തില്‍ ആദരവ് അര്‍പ്പിക്കുക മാത്രമാണ് എന്റെ മുന്നിലുള്ള ലക്ഷ്യം.