രാഷ്ട്രപതി ദ്രൗപദി മുർമു നവംബർ അവസാനം കേരളത്തിലെത്തും

Nov 21, 2026 - 15:37
 0  2
രാഷ്ട്രപതി ദ്രൗപദി മുർമു നവംബർ അവസാനം കേരളത്തിലെത്തും

തൃശൂർ: രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലേക്ക്. ഗുരുവായൂർ ക്ഷേത്രദർശനത്തിനും ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡിൽ പങ്കെടുക്കാനുമായി നവംബർ 27,28 തീയതികളിലാണ് മുർമു കേരളത്തിലെത്തുക.

നവംബർ 27-ന് ഉച്ചകഴിഞ്ഞ് 3.10-ഓടെ ഗുരുവായൂർ ശ്രീകൃഷ്ണ കോളെ ഹെലിപാഡിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന രാഷ്ട്രപതി, 3.30-നും 4.00-നും ഇടയിൽ ഗുരുവായൂർ ക്ഷേത്രദർശനം നടത്തും. ശേഷം കണ്ണൂരിലേക്ക് തിരിക്കും.

സന്ദർശനത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ ഭക്തർക്ക് താൽക്കാലിക നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്