പൊതിച്ചോറ്: കവിത , കാവ്യഭാസ്ക്കർ

പൊതിച്ചോറ്: കവിത , കാവ്യഭാസ്ക്കർ

വൾ പുഞ്ചിരിയോടെ

മറുപടി പറഞ്ഞു:

എന്നെ പെറ്റപ്പോഴേ

അമ്മ പോയി.

ഒരു നേരത്തേ

അന്നത്തിന് വേണ്ടി

വയറുമുറുക്കി

പണിയെടുത്ത

അപ്പനും പോയി.

അനാഥരുടെ ശവപ്പറമ്പ്

ദാ.... കണ്ടോ..!!

അവിടെയാണ്

ന്റപ്പനും അമ്മേം..

നിനക്കു വിശക്കുന്നുണ്ടോ??

ചുമന്ന് കലങ്ങിയ കണ്ണുകളിൽ

കണ്ണീർകണങ്ങളുതിർന്നു

ചാടുമ്പോഴും

അവൾ പുഞ്ചിരിയോടെ 

പറഞ്ഞു:

ആഴ്ച്ചകളായി.....

 അമ്മ വാത്സല്യത്തോടെ 

പൊതിഞ്ഞുകെട്ടിയ

പൊതിച്ചോറ്

അവൾക്കായ് നീട്ടിയപ്പോൾ

മനസ്സിനു

വല്ലാത്തൊരാനന്ദം..

ആർത്തിയോടെ ചോറുവാരിയുണ്ണുമ്പോഴു

മവളെന്നെ നോക്കി

ചിരിക്കും.

ഒടുവിൽ,

എന്റെ കൈകൾക്കു

മുത്തം നൽകിനടന്നകന്നു

പാതിവഴിയെത്തി

തിരിഞ്ഞു നോക്കിയവൾ ഉറക്കേ....വിളിച്ചു..

 

''ഈശ്വരനില്ലെന്നാരു പറഞ്ഞു....'''

 

 

കാവ്യഭാസ്ക്കർ ബ്രഹ്മമംഗലം