ട്രെയിനിനകത്തുവച്ച് യുവാവിന് പാമ്പുകടിയേറ്റു

ട്രെയിനിനകത്തുവച്ച് യുവാവിന് പാമ്പുകടിയേറ്റു

കോട്ടയം: ഏറ്റുമാനൂരിൽ ട്രെയിനിനുള്ളിൽ വച്ച് യുവാവിനു പാമ്പു കടിയേറ്റു. മധുര ചിന്നകോവിലാങ്കുളം സ്വദേശി കാര്‍ത്തിക്കിനാണ് കടിയേറ്റത്. വിദഗ്ദ ചികിത്സയ്ക്കായി യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

മധുര–ഗുരുവായൂർ (16329) എക്സ്പ്രസിൽ രാവിലെ ഒമ്പതരയോടെയാണ് സംഭവം. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയതിന് പിന്നാലെ പ്ലാറ്റഫോമിന് സമീപത്ത് കാടുപിടിച്ചു കിടക്കുന്ന ഭാഗത്തു നിന്നായിരിക്കും പാമ്പ് ട്രെയിനിനുള്ളിലേക്ക് കയറിയെന്നാണ് കരുതുന്നത്.

കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ച് സീല്‍ ചെയ്തു. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കാർ‌ത്തി ഇപ്പോൾ നിരീക്ഷണത്തിലാണ്. കാര്‍ത്തിക്കിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം.