'പൂനം പാണ്ഡേ സെര്‍വിക്കല്‍ കാൻസറിനെതിരായ കാമ്ബയിനിന്‍റെ ബ്രാൻഡ് അംബാസഡറല്ല'; കേന്ദ്ര ആരോഗ്യമന്ത്രാലയം

'പൂനം പാണ്ഡേ സെര്‍വിക്കല്‍ കാൻസറിനെതിരായ കാമ്ബയിനിന്‍റെ ബ്രാൻഡ് അംബാസഡറല്ല'; കേന്ദ്ര ആരോഗ്യമന്ത്രാലയം

ബോളിവുഡ് നടി പൂനം പാണ്ഡേ സെർവിക്കല്‍ കാൻസറിനെതിരായ കാമ്ബയിനിന്‍റെ ബ്രാൻഡ് അംബാസഡറാകാൻ തീരുമാനിച്ചിട്ടില്ലെന്ന് വിശദീകരണം.

കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പൂനം പാണ്ഡേ സെർവിക്കല്‍ കാൻസറിനെതിരായ കേന്ദ്ര സർക്കാർ കാമ്ബയിന്‍റെ ബ്രാൻഡ് അംബാസഡറാകുമെന്ന അഭ്യൂഹങ്ങളെ തള്ളിക്കൊണ്ട് വിവരം അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട യാതൊരു തീരുമാനവും കൈകൊണ്ടിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതില്‍ പൂനത്തിനെതിരെ വിമർശനം ശക്തമായി ഉയരുന്ന സാഹചര്യത്തിലാണ് നടിയെ അംബാസഡറാക്കിയെന്നുള്ള റിപ്പോർട്ടുകളെത്തിയത്. വിമർശനം കടുത്തതോടെ നടി തന്നെ തന്റെ ആരാധകരോട് മാപ്പ് ചോദിച്ചെത്തിയിരുന്നു. താൻ സൃഷ്ടിച്ച പ്രശ്നങ്ങള്‍ക്കും അതുകാരണം വേദനിച്ച എല്ലാവരോടും മാപ്പ് ചോദിക്കുന്നു എന്നാണ് നടി പറഞ്ഞത്.

സെർവിക്കല്‍ കാൻസറിനെ കുറിച്ചുള്ള അവബോധം എല്ലാവരിലും എത്തിക്കുക എന്ന ഉദ്ദേശ്യം മാത്രമേ തനിക്കുണ്ടായിരുന്നുള്ളു എന്നും എന്നാല്‍ അത് ഇത്തരത്തില്‍ മോശമായി ബാധിക്കുമെന്ന് സ്വപനത്തില്‍ പോലും കരുതിയിരുന്നില്ലെന്നും പൂനം പ്രതികരിച്ചു. താ