ഗോവയില്‍ 'ഗോബി മഞ്ചൂരിയന്‍' നിരോധിച്ചു

ഗോവയില്‍ 'ഗോബി മഞ്ചൂരിയന്‍' നിരോധിച്ചു

ഗോബി മഞ്ജൂരിയന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഗോവയിലെ മപുസ മുന്‍സിപ്പല്‍ കൗണ്‍സില്‍.ഹോട്ടലുകളില്‍ ഗോബി മഞ്ചൂരിയന്‍ ആകര്‍ഷകമാക്കാന്‍ ഉപയോഗിക്കുന്ന സിന്തറ്റിക് നിറങ്ങളും മറ്റ് വൃത്തി പ്രശ്നങ്ങളും പറഞ്ഞാണ് മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ തീരുമാനം.

സ്റ്റാളുകളിലും വിരുന്നുകളിലുമാണ് ഗോബി മഞ്ചൂരിയന്‍ വിലക്കിയിരിക്കുന്നത്.

പാകം ചെയ്യുന്നതിലെ വൃത്തിയില്ലായ്മ, സോസുകളുടെ കാലപ്പഴക്കം നിര്‍ണയിക്കാനാകാത്തത്, ആരോഗ്യത്തിന് വളരെ ഹാനികരമായ സിന്തറ്റിക് നിറങ്ങളുടെ ഉപയോഗം മുതലായവയാണ് നിരോധനത്തിന് കാരണമായി റിപ്പോര്‍ട്ട് ചെയ്യുന്നത്.