ദുബൈ സന്ദര്‍ശിക്കുന്ന അന്താരാഷ്ട്ര സഞ്ചാരികളുടെ എണ്ണത്തില്‍ വൻ വർധന

ദുബൈ സന്ദര്‍ശിക്കുന്ന അന്താരാഷ്ട്ര സഞ്ചാരികളുടെ എണ്ണത്തില്‍ വൻ വർധന

ദുബൈ സന്ദർശിക്കുന്ന അന്താരാഷ്ട്ര സഞ്ചാരികളുടെ എണ്ണത്തില്‍ പുതിയ റെക്കോർഡ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ സഞ്ചാരികളുടെ എണ്ണത്തില്‍ ഇരുപത് ശതമാനത്തോളമാണ് വർധന രേഖപ്പെടുത്തിയത്.

കിരീടാവകാശി ശൈഖ് ഹംദാനാണ് സഞ്ചാരികളുടെ എണ്ണത്തില്‍ ദുബൈ പുതിയ റെക്കോർഡിട്ട വിവരം പങ്കുവെച്ചത്. 2023 ല്‍ ഒരുകോടി എഴുപത്തൊന്നര ലക്ഷം അന്താരാഷ്ട്ര സഞ്ചാരികള്‍ ദുബൈ കാണാനെത്തി എന്നാണ് കണക്ക്. മുൻവർഷത്തെ അപേക്ഷിച്ച്‌ 19.4 ശതമാനം വർധനയാണ് സന്ദർശകരുടെ എണ്ണത്തിലുണ്ടായത്.

2022ല്‍ 1 കോടി 43 ലക്ഷം സഞ്ചാരികളാണ് ദുബൈയിലെത്തിയത്.