നാളെ ഹാജരാകാന്‍ കഴിയില്ല'; ഇഡിക്ക് പിണറായി വിജയന്റെ കത്ത്
കൊച്ചി: സിഎംആര്‍എല്‍- എക്സാലോജിക് കേസില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിണറായി വിജയന്‍ കത്തയച്ചു. കൊച്ചിയിലെ ഓഫീസില്‍ ഒക്ടോബര്‍ 23 ന് രാവിലെ 11 മണിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചാണ് ഇഡി പിണറായിക്ക് സമന്‍സ് നല്‍കിയിരുന്നത്. ഇതിനാണ് പ്രതിപക്ഷ നേതാവ് രേഖാമൂലം ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ അരുണ്‍ ചാരിക്ക് മറുപടി കൈമാറിയത്.
നിയമസഭ ഈ മാസം 29 ന് വീണ്ടും ചേരും. അതിന്റെ തിരക്ക് ഉണ്ടെന്നും പിണറായി വിജയന്‍ അറിയിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് ഉടന്‍ പരിഗണിക്കും. ഹൈക്കോടതി തീരുമാനം വരുന്നതു വരെ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെടുന്നു.
സിഎംആര്‍എല്‍.-എക്സാലോജിക് കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ അന്വേഷണം സുപ്രീംകോടതി ഏഴുദിവസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഇഡി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍. രജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേ പിണറായി വിജയന്‍, മകള്‍ ടി. വീണ, മരുമകനും മുന്‍മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചത്