പൂട്ടിയിട്ടിരിക്കുന്ന മലമ്പുഴ ഉദ്യാനം അടിയന്തരമായി തുറക്കുന്നു
മലമ്പുഴ: ദീർഘകാലമായി പൂട്ടിയിട്ടിരിക്കുന്ന മലമ്പുഴ ഉദ്യാനം തുറക്കാൻ സർക്കാർ നീക്കം. നവീകരണ ജോലികൾ അടിയന്തിരമായി പൂർത്തീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു.
ഒരു വർഷത്തിലധികമായി ഉദ്യാനം അടച്ചിരിക്കുകയാണ്. നവീകരണ പ്രവർത്തനങ്ങളുടെ പേര് പറഞ്ഞാണ് ഉദ്യാനം അടച്ചത്. എന്നാൽ ഈ നവീകരണം സമയബന്ധിതമായി നടപ്പാക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. നവീകരണത്തിനായി 2025 സെപ്റ്റംബർ 11-നാണ് ഉദ്യാനം അടച്ചത്. നവീകരണം 2026 മാർച്ച് 31-ന് പൂർത്തിയാകേണ്ടതായിരുന്നു.
ഉദ്യാനം തുറക്കാതായതോടെ ടൂറിസ്റ്റുകൾ തീരെ ഇല്ലാതായി. സമീപത്തെ കച്ചവട സ്ഥാപനങ്ങളെല്ലാം പൂട്ടി. ഉദ്യാനത്തിലെ 110 താൽക്കാലിക ജീവനക്കാരുടെ ജീവിതം പ്രതിസന്ധിയിലായി. നവീകരണം ഘട്ടംഘട്ടമായി പൂർത്തീകരിക്കണണെന്ന ആവശ്യമുയരുന്നുണ്ടെങ്കിലും അധികൃതർ അതിന് ചെവി കൊടുക്കുന്നില്ല. സഞ്ചാരികൾ ഈ മേഖലയിലേക്ക് തീരെ എത്തുന്നില്ല. തെക്കേ മലമ്പുഴയും കവ പ്രദേശവും കാണാനെത്തുന്ന പ്രദേശവാസികള്‍ മാത്രമാണ് അവധി ദിവസങ്ങളില്‍ എത്തുന്നത്.