പിണറായി വിജയനെതിരായ ഇഡി ശുപാർശ; നിയമപരമായ പരിശോധന പൂർത്തിയാക്കിയ ശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി

Sep 9, 2026 - 18:15
 0  0
പിണറായി വിജയനെതിരായ ഇഡി ശുപാർശ; നിയമപരമായ പരിശോധന പൂർത്തിയാക്കിയ ശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇഡി ശുപാർശയിൽ നിയമപരമായ പരിശോധന പൂർത്തിയാക്കിയ ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഇക്കാര്യത്തിൽ രാഷ്ട്രീയമല്ല, നിയമപരമായ പരിശോധനയാണ് ആവശ്യമെന്നും മന്ത്രിസഭാ യോ​ഗത്തിന് ശേഷം നടത്തിയ വാ‌ർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. 

കേന്ദ്ര ഏജൻസിയായ ഇഡി ഒരു കാര്യ അറിയിച്ചാൽ അത് പറ്റില്ലെന്ന് പറഞ്ഞ് അവഗണിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇഡി അറിയിച്ചിരിക്കുന്ന കാര്യങ്ങളുടെ ഗൗരവവും നൽകിയ തെളിവുകളും സർക്കാർ പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇഡിയുടെ അന്വേഷണവുമായി രാഹുൽ ​ഗാന്ധിയും സോണിയ ​ഗാന്ധിയും മുമ്പ് സഹ​കരിച്ച കാര്യവും മുഖ്യമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി. 

രാഹുൽ ​ഗാന്ധിയും സോണിയ ​ഗാന്ധിയുമെല്ലാം ഇഡിയുടെ അന്വേഷണവുമായി സഹകരിച്ചവരാണ്. മണിക്കൂറുകളാണ് ഇഡി ഇവരെ ചോദ്യം ചെയ്തെന്നും അന്ന് കോൺഗ്രസ് പ്രവർത്തകർ ഇഡിയുടെ വാഹനങ്ങൾ തല്ലിപ്പൊളിക്കാൻ പോയില്ലെന്നും സിപിഎമ്മിനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു