മിയാമി വിമാനത്താവളത്തിൽ ആമസോൺ ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടം: 5 മരണം
പി പി ചെറിയാൻ
ഫ്ലോറിഡ :മിയാമി ഇന്റർനാഷണൽ എയർപോർട്ടിൽ ആമസോണിന്റെ ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി വാഹനങ്ങളിൽ ഇടിച്ചുണ്ടായ തീപിടുത്തത്തിൽ കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ സാൻ ഹുആനിൽ നിന്ന് എത്തിയ ബോയിംഗ് 767 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
വിമാനം റോഡരികിലെ രണ്ട് സെമി ട്രക്കുകൾക്ക് സമീപമാണ് നിലയുറപ്പിച്ചത്. പൈലറ്റും കോ-പൈലറ്റും വാഹനങ്ങളിലുണ്ടായിരുന്ന ചിലരും ഉള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. 60-ലധികം ഫയർ റെസ്ക്യൂ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) സംഘത്തെ അയച്ചിട്ടുണ്ട്