പനഗരിയ വീണ്ടും ധനകാര്യ കമ്മീഷൻ ചെയര്‍മാൻ

പനഗരിയ വീണ്ടും ധനകാര്യ കമ്മീഷൻ ചെയര്‍മാൻ

മോദി സര്‍ക്കാറിന്‍റെ ഉപദേശക സമിതിയില്‍ അംഗമായിരുന്ന അരവിന്ദ് പനഗരിയയെ അഞ്ചു വര്‍ഷത്തെ ഇടവേളക്കു ശേഷം 16ാം ധനകമ്മീഷൻ ചെയര്‍മാനായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു.

നിതി ആയോഗ് മുൻ ഉപാദ്ധ്യക്ഷനായ അരവിന്ദ് പനഗരിയ 2017ല്‍ കൊളംബിയ സര്‍വകലാശാലയില്‍ അദ്ധ്യാപകനായി സേവനം അനുഷ്ഠിക്കാൻ പോയിരുന്നു.

ധനമന്ത്രാലയത്തിലെ ഋത്വിക് രഞ്ജനം പാണ്ഡെ പുതിയ ധനകമീഷന്‍റെ ജോയന്‍റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കും. കമ്മിഷനിലെ മറ്റ് അംഗങ്ങളെ വൈകാതെ പ്രഖ്യാപിക്കുമെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറഞ്ഞു.