ന്യായ് യാത്രയ്ക്കിടെ ബിജെപി പ്രതിഷേധം; ബസില്‍നിന്ന്‌ ഇറങ്ങിച്ചെന്ന് രാഹുല്‍

ന്യായ് യാത്രയ്ക്കിടെ ബിജെപി പ്രതിഷേധം; ബസില്‍നിന്ന്‌ ഇറങ്ങിച്ചെന്ന് രാഹുല്‍

ഗുവാഹട്ടി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിലെ സോണിത്പുരില്‍ നാടകീയ രംഗങ്ങള്‍. യാത്ര തടയാനുള്ള ഉദ്ദേശത്തോടെ കാവിക്കൊടിയുമായെത്തിയ ആളുകള്‍ക്കിടയിലേക്ക് രാഹുല്‍ ഇറങ്ങിച്ചെന്നു. ഞായറാഴ്ച വെെകീട്ട് ആയിരുന്നു സംഭവം.

https://twitter.com/i/status/1749028528127946991

യാത്രയെ അനുഗമിച്ചെത്തിയവർക്കിടയിലേക്കാണ് കാവിക്കൊടിയുമേന്തി ആളുകളെത്തിയത്. ജയ് ശ്രീറാം, ജയ് മോദി എന്നീ മുദ്രാവാക്യങ്ങള്‍ ഉയർത്തിക്കൊണ്ടായിരുന്നു ഇവർ ബസ്സിനടുത്തേക്കെത്തിയത്. ഇതോടെ, ബസില്‍നിന്ന്‌ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയ രാഹുലിനെ സുരക്ഷാ ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് ബസ്സിലേക്ക് തിരികെ കയറ്റി.

'20-25 ബി.ജെ.പി പ്രവർത്തകർ വടിയുമേന്തി ബസിന് മുന്നില്‍ വന്നു. ഞാൻ ബസില്‍നിന്ന്‌ ഇറങ്ങിയതോടെ അവർ ഓടിപ്പോയി. കോണ്‍ഗ്രസിന് ബി.ജെ.പിയേയും ആർ.എസ്.എസ്സിനേയും ഭയമാണെന്നാണ് അവർ കരുതുന്നത്. അവർ ഞങ്ങളുടെ പോസ്റ്ററുകളും പ്ലക്കാർഡുകളും കീറുന്നത് ‌കാര്യമാക്കുന്നില്ല. പ്രധാനമന്ത്രിയെയോ അസം മുഖ്യമന്ത്രിയെയോ ഞങ്ങള്‍ ഭയക്കുന്നുമില്ല', സംഘർഷത്തിന് ശേഷം നടന്ന റാലിയില്‍ രാഹുല്‍ പറഞ്ഞു.