ഓർമകൾ : കവിത, റോയ്‌ പഞ്ഞിക്കാരൻ

ഓർമകൾ : കവിത, റോയ്‌ പഞ്ഞിക്കാരൻ

മ്മൾ ഒരു നാൾ ഈ പുഴയുടെ

തീരത്തിരുന്നു 

ഓർമ്മകൾ പങ്കുവെച്ചോതോർമ്മയില്ലേ ? 

കുഞ്ഞോളങ്ങളതുകേട്ടു 

തീരത്തലച്ചു ഒഴുകി പോയതും ഓർമയില്ലേ? 

കാലത്തിന്റെ  മടക്കയാത്ര പോലെ 

ഒഴുകിയ പുഴ  ഇനി മടങ്ങിവരുമോ ? 

മനസ്സ്, 

ചുവന്ന സന്ധ്യയിലെ 

മേഘ കീറിലൂടെ പറക്കുന്ന പക്ഷിയെ

പോലെ , ഇരുളിന്റെ മറവിലേക്കു !

അടുത്ത പുലരിയിൽ ആകാശത്തിന്റെ 

കഥകൾ കേട്ടു വീണ്ടും പറക്കും 

താഴെ കൂടുകൂട്ടാൻ ഒരു ചില്ല തേടി .

അക്ഷരങ്ങൾ കവിതയായി എന്നിൽ

മൗനത്തിന്റെ 

ഒരു കുഞ്ഞു ഹൃദയവുമായി പുഴയിൽ

വീണലിയുന്നു . 

ഇന്നലെ പെയ്ത മഴതുള്ളികളിൽ 

എവിടെയോ പോയി മറഞ്ഞ നീ 

കാലത്തിന്റെ തേരിൽ വീണ്ടും 

ഓർമകളിൽ ഓടിയെത്തുന്നു.

 

റോയ്‌ പഞ്ഞിക്കാരൻ