ഓണ നിലാവ്: കവിത, ഷാമിനി  

ഓണ നിലാവ്: കവിത, ഷാമിനി   

 

 

വെയിൽ മാഞ്ഞു,

തണൽ വീണ തൊടിയിൽ

കിളികൾ പാറി പറന്നുള്ളോരാ ഓണം

നൃത്തചുവടുമായി

കരിയില പക്ഷികൾ

പാടി ഉണർന്നുള്ളോരാ

ഓണം,...

എന്റെ ബാല്യത്തിൻ

നിറമുള്ളൊരാ ഓണം(2)

തിരുവാതിരപ്പാട്ടു മൂളി വന്ന കാറ്റിൽ

എൻ വയലേലകൾ

ആടിയ ഓണം

പുഴയും മഴയും ലയിച്ചൊരെൻ

പ്രേമ സംഗീതമാർന്ന

ബാല്യസ്‌മൃതികളാന്നു  ഓണം...

ബാല്യ സ്‌മൃതികൾ ആണിന്നെന്റെ ഓണം

ഓണമില്ലാ...

ഇന്നു പാട്ടുമില്ലാ,

പിന്നെ ഓർമിക്കാനായി മാത്രം  ഓണം

ഇന്നും ഓർമ്മിക്കാനായി മാത്രം ഒരു  ഓണം

എങ്കിലും

ഊഞ്ഞാലു കെട്ടിയ മാവിൽ നിന്നൊരു

പഴുത്തില അടർന്നു വീണു

ദൂരെയായി ഒരു വണ്ണാത്തി

പുള്ളൊന്നു നീട്ടി കൂവി

ഒരു വണ്ണാത്തി പുള്ളൊന്നു

നീട്ടി കൂവി...

സൂര്യ കിരണങ്ങൾ വീണൊരീ വയൽ

പൂവിൽ തേൻ നുകരുന്നൊരു വർണ്ണ

തുമ്പിയെ നോക്കി ഞാനും

ഏറെ നേരമായി വീടിന്റെ

തിണ്ണയിൽ വർണ്ണ തുമ്പിയെ നോക്കി..

 

ഓണക്കളിയില്ല...

പുലികളിയില്ല.... തൊടിയിലെ ബാല്യങ്ങൾ

കാണാനും ഇല്ല

ഇന്നു തൊടിയിലെ ബാല്യങ്ങൾ കാണാനും ഇല്ലാ....

തുമ്പയും തുളസിയും മുക്കുറ്റിയും ചേർത്തു

ഞാനൊരു പൂമാല

കോർത്തു വീണ്ടും

ഒരു കൊച്ചു പൂമാല കോർത്തു വീണ്ടും

ഓണക്കഥയിലെ

മാവേലി മന്നനെ

എതിരേൽക്കാനായി 

  ഓർമ്മിക്കാനായി 

വീണ്ടുമൊരു ഓണം

ഓർമ്മിക്കാനായി വീണ്ടും

ഇന്നൊരു ഓണം കൂടി,..