കന്യാസ്ത്രീകൾ ജയിൽ മോചിതരായി

Aug 2, 2025 - 13:02
 0  4
കന്യാസ്ത്രീകൾ ജയിൽ മോചിതരായി

ഛത്തീസ്ഗഢ്: മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി ഛത്തീസ്ഗഢിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളും ജയിൽ മോചിതരായി. സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവർ പുറത്തിറങ്ങി. ഒൻപത് ദിവസത്തിന് ശേഷമാണ് ജയിലിൽ നിന്ന് പുറത്തേക്ക് വരുന്നത്. ഇന്ന് രാവിലെയാണ് ഇരുവർക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചത്.

കര്‍ശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം നൽകിയത്. എന്‍ഐഎ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നാണ് പ്രധാന വ്യവസ്ഥ. പാസ്പോര്‍ട്ട് എന്‍ഐഎ കോടതിയില്‍ നല്‍കണമെന്നും ജാമ്യകാലയളവിലെ വാസസ്ഥലം എന്‍ഐഎയെ അറിയിക്കണമെന്നും ജാമ്യ വ്യവസ്ഥയിൽ പറയുന്നു.