പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക-കേരളാ ബാങ്ക് വായ്‌പ്പാനിര്‍ണ്ണയ ക്യാമ്ബ് സംഘടിപ്പിക്കുന്നു

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക-കേരളാ ബാങ്ക് വായ്‌പ്പാനിര്‍ണ്ണയ ക്യാമ്ബ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം : പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്സും കേരളബാങ്കും സംയുക്തമായി 2024 ജനുവരി 6 ന് മലപ്പുറം പൊന്നാനിയില്‍ വായ്‌പ്പാനിര്‍ണ്ണയ ക്യാമ്ബ് സംഘടിപ്പിക്കുന്നു.

പൊന്നാനി സി.വി ജംങ്ഷനിലെ ആര്‍.വി പാലസ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ നടക്കുന്ന ക്യാമ്ബ് നോര്‍ക്കറൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്‌ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം (NDPREM), പ്രവാസി ഭദ്രത പദ്ധതികള്‍ പ്രകാരമാണ് ക്യാമ്ബ്. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലിചെയ്തു നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയര്‍ക്ക് പുതിയ സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും അപേക്ഷിക്കാവുന്നതാണ്.

താല്പര്യമുള്ള പ്രവാസികള്‍ക്ക് www.norkaroots.org/ndprem എന്ന വെബ്‌സൈറ്റ് ലിങ്ക് മുഖേന NDPREM പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാവുന്നതാണ്. മുൻകൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്ബനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്