ചലച്ചിത്ര പുരസ്‌കാരങ്ങളിലും പേരുമാറ്റം; ഇന്ദിരാ ഗാന്ധിയും നർഗീസ് ദത്തും പുറത്ത്

ചലച്ചിത്ര പുരസ്‌കാരങ്ങളിലും പേരുമാറ്റം; ഇന്ദിരാ ഗാന്ധിയും നർഗീസ് ദത്തും പുറത്ത്

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്ന് മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും അഭിനേത്രി നർഗീസ് ദത്തിന്റെയും പേരുകള്‍ ഒഴിവാക്കി.

മികച്ച നവാഗത ചിത്രങ്ങള്‍ക്ക് നല്‍കുന്ന ഇന്ദിരാഗാന്ധി പുരസ്‌കാരത്തിന്റെയും ദേശീയ ഉദ്ഗ്രഥനത്തെക്കുറിച്ചുള്ള മികച്ച ഫീച്ചർ ഫിലിമിനുള്ള നർഗീസ് ദത്ത് പുരസ്‌കാരത്തിന്റെയുമാണ് പേരുകള്‍ മാറ്റിയത്.

കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം വിവിധ വിഭാഗങ്ങളില്‍ നല്‍കുന്ന പുരസ്‌കാരങ്ങള്‍ ഏകീകരിക്കുന്നതിനും മാറ്റം വരുത്തുന്നതുമായി രൂപീകരിച്ച കമ്മറ്റിയുടെ നിർദ്ദേശ പ്രകാരമാണ് പേരുമാറ്റം.

ഇതിന് പുറമെ ദാദാസാഹേബ് ഫാല്‍ക്കെ അവാർഡ് ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങളുടെ തുക ഉയർത്താനും നിർദ്ദേശം നല്‍കിയിട്ടുണ്ട്. വിവിധ പുരസ്‌കാരങ്ങള്‍ സംയോജിപ്പിക്കുകയും ചില കാറ്റഗറികള്‍ പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

2022 ലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിക്കാനിരിക്കുന്നത്.