റഷ്യൻ പ്രതിപക്ഷ നേതാവ് മരിച്ചത് ഹൃദയത്തിലേറ്റ ഇടി കാരണമെന്ന് ആരോപണം

റഷ്യൻ പ്രതിപക്ഷ നേതാവ് മരിച്ചത്   ഹൃദയത്തിലേറ്റ ഇടി കാരണമെന്ന് ആരോപണം

മോസ്‌കോ:റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയെ ഹൃദയത്തില്‍ ശക്തമായി ഒറ്റ ഇടി ഇടിച്ച്‌ കൊലപ്പെടുത്തിയതായിരിക്കാമെന്ന് മനുഷ്യാവകാശ പ്രവർത്തകർ അവകാശപ്പെട്ടു.

സോവിയറ്റ് കാലഘട്ടത്തിലെ ആഭ്യന്തര സുരക്ഷാ സേവനമായിരുന്ന കെ.ജിബി ഉപയോഗിച്ചിരുന്ന രീതിയാണിത്. ഒരാഴ്ച മുമ്ബ് ജയിലില്‍ മരിച്ച നവല്‍നിയുടെ മൃതദേഹം ഇനിയും ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിട്ടില്ല. കെ.ജെ.ബി ഇത്തരത്തില്‍ ആളുകളെ കൊല്ലാറുണ്ടെന്ന് മനുഷ്യാവകാശ ഗ്രൂപ്പായ Gulagu.net സ്ഥാപകൻ വഌഡിമിർ ഒസെച്കിൻ ടൈംസ് ഓഫ് ലണ്ടനോട് പറഞ്ഞു.

ശരീരത്തിന്റെ മധ്യഭാഗത്ത് ഹൃദയത്തില്‍ ശക്തമായി ഇടിച്ച്‌ ഒരാളെ കൊല്ലുന്ന രീതി കെ.ജി.ബി തങ്ങളുടെ സേനാംഗങ്ങളെ പരിശീലപ്പിച്ചിട്ടുണ്ടെന്നും ഒസെച്കിൻ പറഞ്ഞു. 1991 ഡിസംബർ 3ന് ഇത് ഔദ്യോഗികമായി പിരിച്ചുവിട്ടു. പിന്നീട് റഷ്യയില്‍ ഫോറിൻ ഇന്റലിജൻസ് സർവീസ് (എസ്‌വിആർ) രൂപീകരിക്കുകയും അത് പിന്നീട് ഫെഡറല്‍ സെക്യൂരിറ്റി സർവീസ് (എഫ്‌എസ്ബി) ആയി മാറുകയും ചെയ്തു.

കൊല്ലുന്നതിന് മുമ്ബ് തണുത്ത താപനിലയില്‍ അലക്‌സിയെ മണിക്കൂറുകളോളം നിർത്തി. ഇതോടെ രക്തയോട്ടം മന്ദഗതിയിലാകും. പിന്നീട് ഒരാളെ കൊല്ലാൻ വളരെ എളുപ്പവുമാണ്.