നമ്മുടെ കട, നാടിന്റെ രുചി: കവിത , മണിയ

കടയലമാരയിലെന്തുണ്ട്?
പലഹാരങ്ങൾ പലതാണേ
കറുമുറെ തിന്നാൻ പരിപ്പുവട
ചുടുചുടു ചൂടനുള്ളിവട
ഒപ്പം കാണും ഉഴുന്നുവട,
വയറു നിറയ്ക്കും ബോണ്ടായും
ബജിയും ബണ്ണും ബോളിയതും
മാവിൽ മുക്കിയ മുളകു ബജി
കിഴങ്ങു തരങ്ങൾ വേറെയും
പോരേ ഈയൊരു ചെറു കടയിൽ?
പന്തു കളിച്ചും പാട്ടുകൾ പാടീം
സൊറ പറഞ്ഞും രസിച്ചിട്ട്
കൂട്ടും കൂടി ചെന്നാലോ
വയറു നിറച്ചു കഴിച്ചീടാം.
കാണാം നമുക്കാ കൊച്ചു കട
കയറാം നമുക്കാ കൊച്ചു കട
നമ്മുടെ നാടിൻ രുചിയറിയാൻ
നോക്കാമലമാരയിലെന്തെന്ന് ?
ഇന്നത്തെ കടിയേതെന്ന് ?
ഇനിയും മടിയോ മാളോരേ
മാടിവിളിപ്പത് കണ്ടില്ലേ?
വന്നാട്ടിരുന്നാട്ടെന്നോതി,
പുഞ്ചിരിയോടെ മാത്തച്ചൻ
ബഞ്ചു തുടപ്പതു കണ്ടില്ലേ.
ഇനിയും ശങ്ക പാടില്ലാ
ഇവനും നമ്മുടെ ചങ്കല്ലേ.