മോസ്‌കോയില്‍ ഭീകരാക്രമണം; 60 പേര്‍ കൊല്ലപ്പെട്ടു, നൂറിലധികം പേര്‍ക്ക് പരുക്ക്

മോസ്‌കോയില്‍ ഭീകരാക്രമണം; 60 പേര്‍ കൊല്ലപ്പെട്ടു, നൂറിലധികം പേര്‍ക്ക് പരുക്ക്

ഷ്യയില്‍  തലസ്ഥാന നഗരമായ മോസ്‌കോയില്‍ നടന്ന ഭീകരാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. കൊക്കസ് സിറ്റി ഹാളില്‍ പ്രമുഖ സംഗീത ബാന്‍ഡ് പിക്‌നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെയാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിന് പിന്നാലെ ഹാളിനുള്ളില്‍ സ്‌ഫോടനമുണ്ടായി. പിന്നാലെ, കെട്ടിടത്തില്‍ വന്‍ തീപിടിത്തമുണ്ടായി.

സൈനികരുടെ വേഷത്തില്‍ എത്തിയ അക്രമികളില്‍ ഒരാള്‍ പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്. ബാന്‍ഡിന്റെ പരിപാടി കാണാനായി വലിയ തിരക്ക് ഇവിടെയുണ്ടായിരുന്നു. നൂറോളം പേരെ അഗ്നിരക്ഷാ സേന രക്ഷപ്പടുത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.