തണുത്തുറഞ്ഞ കാലാവസ്ഥ: യു.കെ ചാനല്‍ കടക്കാൻ ശ്രമിച്ച അഞ്ച് പേര്‍ മരിച്ചു

തണുത്തുറഞ്ഞ കാലാവസ്ഥ: യു.കെ ചാനല്‍ കടക്കാൻ ശ്രമിച്ച അഞ്ച് പേര്‍ മരിച്ചു
ണുത്തുറഞ്ഞ കാലാവസ്ഥയില്‍ വടക്കൻ ഫ്രാൻസില്‍ നിന്ന് ബ്രിട്ടനിലേക്ക് കടക്കാൻ ശ്രമിച്ച അഞ്ച് കുടിയേറ്റക്കാര്‍ ഞായറാഴ്ച മരിച്ചു.
ആറാമന്റെ നില ഗുരുതരമാണെന്ന് ഫ്രഞ്ച് മാരിടൈം അതോറിറ്റി അറിയിച്ചു. 30 ലധികം പേരെ രക്ഷപ്പെടുത്തിയതായി മാരിടൈം പ്രിഫെക്ചര്‍ പ്രസ്താവനയില്‍ പറഞ്ഞു. മരിച്ചവര്‍ സിറിയൻ വംശജരായ യുവാക്കളാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ചവരോടൊപ്പം അബോധാവസ്ഥയിലുള്ളവരെയും കണ്ടെത്തിയിരുന്നു. 2024-ല്‍ ചാനലില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കുടിയേറ്റ മരണമായിരുന്നു ഇവ. നാല് കുടിയേറ്റക്കാരാണ് ഒറ്റരാത്രികൊണ്ട് മരിച്ചത്. അഞ്ചാമത്തെ മൃതദേഹം ബീച്ചില്‍ നിന്നാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

പുലര്‍ച്ചെ രണ്ട് മണിയോടെ സംഘം റിസോര്‍ട്ട് പട്ടണമായ വിമറെക്സില്‍ നിന്ന് ബോട്ടില്‍ യാത്ര ചെയ്യുന്ന സാഹചര്യത്തിലാണ് ബോട്ട് തകരാറിലായി പ്രവര്‍ത്തനം നിലച്ചത്. കടല്‍ക്ഷോഭവും വേലിയേറ്റവും കാരണം ബോട്ട് മറിഞ്ഞു. അപകട സമയത്ത് തന്നെ ചില ആളുകള്‍ ബോട്ടില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.