കടലാമയുടെ ഇറച്ചി കഴിച്ച് ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം: 78 പേര്‍ ആശുപത്രിയില്‍

കടലാമയുടെ ഇറച്ചി കഴിച്ച്   ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം: 78 പേര്‍ ആശുപത്രിയില്‍

സാൻസിബാർ: കടലാമയുടെ ഇറച്ചി കഴിച്ച്‌ ഒൻപത് പേർക്ക് ദാരുണാന്ത്യം. 78 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

മരണപ്പെട്ടവരില്‍ എട്ടു പേർ കുട്ടികളാണ്. സാൻസിബാർ ദ്വീപസമൂഹത്തിലെ പെംബ ദ്വീപിലാണ് ഈ ദുരന്തം നടന്നത്. പ്രദേശവാസികള്‍ കടലാമയുടെ ഇറച്ചി ഭക്ഷിച്ചത് ചൊവ്വാഴ്ചയാണ്. തുടർന്ന് ഇവർക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാൻ തുടങ്ങി.

മരണപ്പെട്ടവരെല്ലാം കടലാമയുടെ ഇറച്ചി കഴിച്ചിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ലാബ് പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സാൻസിബാറിലെ ജനങ്ങളെ സംബന്ധിച്ച്‌ കടലാമയുടെ മാംസം സ്വാദിഷ്ടമായ വിഭവങ്ങളിലൊന്നാണ്. എന്നാല്‍, ഈ ഈ ഇറച്ചി പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. അതുകൊണ്ടുതന്നെ കടലാമയുടെ ഇറച്ചി കഴിക്കരുതെന്ന് അധികൃതർ നേരത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.