മോദിയുടെ റോഡ് ഷോയില്‍ കുട്ടികള്‍ പങ്കെടുത്ത സംഭവം; ബിജെപിക്ക് നോട്ടീസ്

മോദിയുടെ റോഡ് ഷോയില്‍ കുട്ടികള്‍ പങ്കെടുത്ത സംഭവം; ബിജെപിക്ക് നോട്ടീസ്

കോയമ്ബത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്ബത്തൂർ വെച്ച്‌ നടന്ന റോഡ് ഷോയില്‍ സ്കൂള്‍ വിദ്യാർത്ഥികള്‍ പങ്കെടുത്ത സംഭവത്തില്‍ ബിജെപിക്ക് ഉപവരണാധികാരിയുടെ നോട്ടീസ്.

ബിജെപി ജില്ലാ പ്രസിഡന്‍റ് രമേശ് കുമാറിന് കോയമ്ബത്തൂർ മണ്ഡലത്തിലെ എആര്‍ഒ പി സുരേഷ് ആണ് നോട്ടീസ് നല്‍കിയത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കാൻ ഇടയായതിന്റെ കാരണം വിശദീകരിക്കണമെന്നാണ് നോട്ടീസിലെ ആവശ്യം.

പ്രധാനമന്ത്രിയെ കാണാനുള്ള താത്പര്യം കൊണ്ട് കുട്ടികള്‍ സ്വമേധയാ വന്നതാകാമെന്ന് രമേശ് കുമാർ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിനിടെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ വിദ്യാർത്ഥികളെ റോഡ് ഷോയില്‍ പങ്കെടുപ്പിച്ച മൂന്ന് സ്കൂളുകളില്‍ നിന്ന് കൂടി വിശദീകരണം തേടി.

സംഭവത്തില്‍ കഴിഞ്ഞ ദിവസം സ്‌കൂള്‍ മാനേജ്‍മെന്റിനെതിരെ കേസെടുത്തിരുന്നു. സായ് ബാബ വിദ്യാലയം സ്‌കൂള്‍ മാനേജ്‍മെന്റിനെതിരെയാണ് സായ് ബാബ കോളനി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ചൈല്‍ഡ് പ്രൊട്ടക്ഷൻ ഓഫീസരുടെ പരാതിയിലാണ് നടപടി സ്വീകരിച്ചത്. ജില്ലാ കളക്ടറും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.