ബിജെപിക്ക് തുടര്‍ഭരണം ഉറപ്പ് ഉറപ്പെന്ന് പ്രധാനമന്ത്രി

ബിജെപിക്ക് തുടര്‍ഭരണം ഉറപ്പ് ഉറപ്പെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ ബിജെപിക്ക് തുടര്‍ഭരണം ഉറപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ പിന്തുണയാണ് എന്റെ കരുത്ത്.
രാജ്യത്ത് സാമ്ബാര്‍ മുന്നണി ആവശ്യമില്ലെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു. സഖ്യസര്‍ക്കാരുകള്‍ അധികാരമേറ്റാല്‍ എന്തുണ്ടാകുമെന്ന് ജനത്തിനറിയാം. 30 വര്‍ഷമാണ് അത്തരത്തില്‍ രാജ്യത്തിന് നഷ്ടമായത്. സഖ്യകക്ഷികളെ മടുത്ത ജനം ബിജെപിയെ തിരഞ്ഞെടുത്തു.

എന്നെ സംബന്ധിച്ചിടത്തോളം ഉറപ്പ് വെറും വാക്കോ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളോ അല്ല. പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. ഗ്യാരന്റിയെക്കുറിച്ച്‌ പറയുമ്ബോള്‍, ഞാന്‍ അതില്‍ എന്നെത്തന്നെ ബന്ധിപ്പിക്കുന്നു. അത് എന്നെ ഉറങ്ങാന്‍ അനുവദിക്കുന്നില്ല, കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ എന്നെ പ്രേരിപ്പിക്കുന്നു. ഒരേ സമയം ഒന്നിലധികം തലമുറകളെ വളര്‍ത്തിയെടുക്കാനുള്ള കഴിവ് ബിജെപിക്കുണ്ടെന്നും മോദി പറഞ്ഞു.