പുതുവര്‍ഷത്തില്‍ മൂന്നു രാജ്യാന്തര സര്‍വീസുകളുമായി തിരുവനന്തപുരം വിമാനത്താവളം

പുതുവര്‍ഷത്തില്‍  മൂന്നു രാജ്യാന്തര സര്‍വീസുകളുമായി തിരുവനന്തപുരം വിമാനത്താവളം

തിരുവനന്തപുരം: മൂന്നു രാജ്യാന്തര സര്‍വീസുകളുമായി പുതുവര്‍ഷത്തെ വരവേല്‍ക്കാൻ തിരുവനന്തപുരം വിമാനത്താവളം. അബുദാബിയിലേക്ക് ഇതിഹാദ് എയര്‍ലൈൻസും മസ്കറ്റിലേക്ക് സലാം എയറും ക്വാലലംപൂരിലേക്ക് എയര്‍ ഏഷ്യയുമാണ് സര്‍വീസ് തുടങ്ങുന്നത്.

അബുദാബിയിലേക്കുള്ള ഇതിഹാദിെൻറ പ്രതിദിന സര്‍വീസ് ഇന്ന് രാവിലെ തുടങ്ങും. സലാം എയറിന്റെ സര്‍വീസ് ജനുവരി മൂന്ന് മുതലാണ് തുടങ്ങുക. തുടക്കത്തില്‍ ബുധൻ, ഞായര്‍ ദിവസങ്ങളിലായിരിക്കും സര്‍വീസ്. ഈ റൂട്ടില്‍ നിലവില്‍ ഒമാൻ എയര്‍ സര്‍വീസ് നടത്തുന്നുണ്ട്.

എയര്‍ ഏഷ്യ സര്‍വീസ് ഫെബ്രുവരി 21 മുതലാണ് തുടങ്ങുക. ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്