ജയിലിൽ കെജ്‌രിവാളിന്റെ ശരീരഭാരം അതിവേഗം കുറയുന്നു: ആശങ്ക പ്രകടിപ്പിച്ച് എഎപി

ജയിലിൽ കെജ്‌രിവാളിന്റെ  ശരീരഭാരം അതിവേഗം കുറയുന്നു: ആശങ്ക പ്രകടിപ്പിച്ച് എഎപി

ജയിലില്‍ കെജ്രിവാളിന്റെ ആരോഗ്യനില മോശമാകുന്നുവെന്ന് എഎപി. കെജ്രിവാളിന്റെ ശരീര ഭാരം അതിവേഗം കുറഞ്ഞു. അറസ്റ്റിന് ശേഷം നാല് കിലോ ശരീരഭാരം കുറഞ്ഞു. ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചെന്നും എ എ പി അറിയിച്ചു. അറസ്റ്റിൽ പ്രതിഷേധിച്ച് എഎപി മന്ത്രിമാരും എംഎല്‍എമാരും എംപിമാരും പാര്‍ട്ടി നേതാക്കളും ഉപവാസ സമരം നടത്തും. ഏപ്രില്‍ 7 ന് ജന്തര്‍ മന്തറില്‍ ‘സാമൂഹിക് ഉപവാസ്’ ആചരിക്കുമെന്ന് എ എ പി നേതാവ് ഗോപാല്‍ റായ് പറഞ്ഞു.

വീടുകളിലും ഗ്രാമങ്ങളിലും ബ്ലോക്കുകളിലും ‘സമൂഹിക് ഉപവാസ’ നടത്തും. സഞ്ജയ് സിങ്ങിന്റെ ജാമ്യത്തോടെ സത്യം പുറത്തുവന്നു. തെളിവുകളില്ലാതെയും അടിസ്ഥാനമില്ലാതെയും ആണ് ഇഡിയുടെ ആരോപണങ്ങള്‍. ബിജെപിയുടെ ഗൂഢാലോചനയുടെയും ഏകാധിപത്യത്തിന്റെയും ഭാഗമാണ് അറസ്റ്റെന്നും ഗോപാൽ റായ് പറഞ്ഞു.