ലോകത്തിലെ ആദ്യ AI റോബോട്ട് -മിക്ക ഇനി ആഢംബര ബ്രാൻഡിന്റെ സിഇഒ

ലോകത്തിലെ ആദ്യ AI റോബോട്ട് -മിക്ക ഇനി ആഢംബര ബ്രാൻഡിന്റെ സിഇഒ

ലോകത്തെ ആദ്യ എഐ ഹ്യൂമനോയിഡ് റോബോട്ട്- മിക്കയെ (Mika) സിഇഒ ആയി നിയമിച്ച്‌ ഡിക്‌ടഡോര്‍- ആഢബംര കമ്ബനി .

ഡിക്‌ടഡോറും ഹോങ്കോംഗ് ആസ്ഥാനമായുള്ള റോബോട്ടിക്‌സ് കമ്ബനിയായ ഹാൻസണ്‍ റോബോട്ടിക്‌സും ചേര്‍ന്നാണ് മിക്കയെ വികസിപ്പിച്ചെടുത്തത്. ഉപഭോക്തൃ സേവനം, ആരോഗ്യ സംരക്ഷണം, വിനോദം എന്നിവയ്‌ക്കായി എഐ ഉപയോഗിച്ച്‌ മനുഷ്യരെപ്പോലെ ജോലി ചെയ്യാൻ ശേഷിയുള്ള റോബോട്ടുകള്‍ വികസിപ്പിക്കുന്ന കമ്ബനിയാണ് ഹാൻസണ്‍ റോബോട്ടിക്‌സ്.

ഒരു സിഇഒ എന്ന നിലയില്‍, കമ്ബനിയെ പ്രതിനിധീകരിച്ച്‌ ആര്‍ട്ട്‌ഹൗസ് സ്പിരിറ്റ്‌സ് ഡിഎഒ പ്രോജക്‌റ്റിനും ഡിഎഒ കമ്മ്യൂണിറ്റിയുമായുള്ള ആശയവിനിമയത്തിനും നേതൃത്വം വഹിക്കുന്നത് മിക്കയായിരിക്കും.

 2022 സെപ്‌റ്റംബര്‍ 1-ന് മിക്ക് ഔദ്യോഗികമായി ‘കരിയര്‍’ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡിക്‌ടഡോറിനെ പ്രതിനിധീകരിച്ച്‌ നിരവധി പൊതു പരിപാടികളില്‍ മിക്ക ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.