മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്പ്. ഒരാള്‍ കൊല്ലപ്പെട്ടു, നാലു പേര്‍ക്ക് പരിക്കേറ്റു. ഇംഫാല്‍ ഈസ്റ്റിനും കാങ്‌പോക്പിക്കും ഇടയില്‍ രണ്ടിടത്താണ് വെടിവയ്പുണ്ടായത്.

ഖമെന്‍ലോക്കിന് സമീപമുള്ള സതാങ് മോള്‍സാങ്ങിലാണ് ആദ്യ വെടിവയ്പ്പുണ്ടായത്. ഇന്ന് പുലര്‍ച്ചെ 5.30 മുതല്‍ രാത്രി 7.30 വരെ വെടിവെപ്പ് നീണ്ടു. പരിക്കേറ്റ എല്ലാവരെയും ഇംഫാലിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ ഗോവജാംഗിലാണ് വെടിവെയ്പ്പ് ഉണ്ടായത്. വൈകിട്ട് 4.30നും 5 നും ഇടയിലായിരുന്നു ഇത്.

അതിനിടെ കാംഗ്‌പോപി ജില്ലയിലെ സതാങ് ഹില്‍ റേഞ്ചില്‍ സായുധരായ അക്രമികള്‍ തമ്മിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി മണിപ്പൂര്‍ പൊലീസ് സ്ഥിരീകരിച്ചു.