33 കോടിയുടെ യുഎഇ ജാക്ക്പോട്ട് മലയാളിക്ക്

33 കോടിയുടെ യുഎഇ ജാക്ക്പോട്ട് മലയാളിക്ക്

ബുദാബി വീക്കിലി ഡ്രോ ബിഗ് ടിക്കറ്റ് ഇത്തവണ അടിച്ചത് മലയാളിക്ക്. യുഎഇയില്‍ സ്ഥിരതാമസമാക്കിയ രാജീവ് അരിക്കാട്ട് എന്ന 40-കാരനാണ് 33 കോടി രൂപയുടെ യുഎഇ ജാക്ക്പോട്ട് ലഭിച്ചത്.

15 മില്യണ്‍ ദിർഹം അപ്രതീക്ഷിതമായി കിട്ടിയതിന്റെ ഞെട്ടലിലാണ് രാജീവ്. കഴിഞ്ഞ 10 വർഷമായി അല്‍-എയ്നില്‍ കഴിയുകയാണ് രാജീവും കുടുംബവും. ഒരു ആർക്കിടെക്ച്ച്‌വറല്‍ കമ്ബനിയിലെ ജോലിക്കാരനായ ഇദ്ദേഹത്തിന് അഞ്ചും എട്ടും വയസുള്ള മക്കളാണുള്ളത്. ഇവരുടെ ജനന തീയതി വരുന്ന ടിക്കറ്റായിരുന്നു രാജീവിന് എടുത്തത്. ഇതില്‍ നിന്നാണ് ജാക്ക്പോട്ട് കിട്ടിയതെന്ന കാര്യം ഇരട്ടി സന്തോഷമാണ് നല്‍കിയതെന്ന് രാജീവ് പറയുന്നു.

"കഴിഞ്ഞ മൂന്ന് വർഷമായി ബിഗ് ടിക്കറ്റ് പതിവായി എടുക്കാറുണ്ട്. ആദ്യമായി ഇപ്പോഴാണ് ലോട്ടറി അടിച്ചത്. ഇപ്രാവശ്യം ഭാര്യയും ഞാനും കൂടിയാണ് ടിക്കറ്റ് തിരഞ്ഞെടുത്തത്. 7, 13 എന്നീ നമ്ബറുകള്‍ വരുന്ന ടിക്കറ്റ് എടുക്കുകയായിരുന്നു. ഇത് മക്കള്‍ ഇരുവരുടെയും ജനന തീയതിയാണ്. രണ്ട് ടിക്കറ്റ് എടുത്തപ്പോള്‍ ഓഫർ പ്രകാരം നാല് എണ്ണം കൂടി സൗജന്യമായി ലഭിച്ചു. അപ്രതീക്ഷിത നേട്ടം 19 പേരുമായി പങ്കുവയ്‌ക്കാനാണ് ഉദ്ദേശിക്കുന്നത്. സ്ഥിരമായി ടിക്കറ്റ് എടുക്കാറുള്ളവരുടെ ഗ്രൂപ്പാണിത്. എല്ലാവരും വളരെ സാധാരണമായ പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ്. പ്രതിമാസം 22,000-33,000 രൂപയാണ് സംഘത്തിലുള്ളവരുടെ വരുമാനം.