മൂന്നാറിൽ  ഗംഗോത്രിയുടെ കമ്മ്യൂണിറ്റി സ്കൂളുകൾക്ക് തുടക്കമായി

മൂന്നാറിൽ  ഗംഗോത്രിയുടെ കമ്മ്യൂണിറ്റി സ്കൂളുകൾക്ക് തുടക്കമായി
 
 
സ്കൂൾ കുട്ടികളുടെ  പാഠ്യ-പാഠ്യേതര മികവിനായി MI ഉപയോഗിച്ചുള്ള കമ്മ്യൂണിറ്റി സ്കൂളുകൾ 
 ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡൻറ് എൻ.എം.ശ്രീകുമാർ
 ഉദ്ഘാടനം ചെയ്തു. ചെമ്പകത്തൊഴു കുടി കാണി എ. ചെല്ലൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
 മുൻ പഞ്ചായത്ത് പ്രസിഡൻ്റ്  സിനി ബേബി കമ്യൂണിറ്റി സ്കൂൾ വർക്ക് ബുക്ക് - ലെവൽ ഒന്നിൻ്റെ വിതരണോദ്ഘാടനം നിർവഹിച്ചു.
 
പഞ്ചായത്ത് മെമ്പർ എ.ഗണേശൻ, GTLPട ഹെഡ്മാസ്റ്റർ പി.അയ്യാ ചാമി,  കേരളാ മുതുവാസമുദായ സംഘം സംസ്ഥാന ട്രഷറർ സേതുരാമൻ - പച്ചപ്പുല്ലു കുടി, സപ്പോർട്ടേഴ്സ് കൺവീനർ മൈക്കിൾ പി.എ, ടാങ്ക് കുടി കാണി രാജാമണി,  ഏബ്രഹാം കുര്യൻ എന്നിവർ സംസാരിച്ചു.
ജെയ്ക്ക് ജേക്കബ് സിജോ, ബാംഗ്ളൂർ കുട്ടികൾക്കായി കളിയൂഞ്ഞാൽ അവതരിപ്പിച്ചു.
ഗംഗോത്രി സ്റ്റാഫ് ടീമംഗങ്ങളായ ഗായത്രി സി.എൻ,  കാവ്യ ജയകുമാർ, ഇ.കെ.സൽപതി എന്നിവർ   ബബിതാ ജേക്കബിൻ്റെ നിർദ്ദേശാനുസരണം കഴിഞ്ഞ മൂന്നു മാസങ്ങൾ കൊണ്ടാണ്   കുട്ടികൾക്കും മാതാപിതാക്കൾക്കുമുള്ള  കൗൺസിലിംഗും കുട്ടികളുടെ പ്രീ ടെസ്റ്റും പൂർത്തിയാക്കിയത്. ആദ്യ ഘട്ടമായി  ആറിടങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരങ്ങളിലാണ് പ്രത്യേക കരിക്കുലം ഉപയോഗിച്ചുള്ള കമ്മ്യൂണിറ്റി സ്കൂളുകൾ പ്രവർത്തിക്കുന്നത്.
 
 
Gangothri,
Munnar 685618.
Tel.9447703408.