തീവ്രവാദി ഗ്രൂപ്പ് ഉള്‍ഫ ആയുധംവെച്ച്‌ കീഴടങ്ങി, സ്വയം പിരിച്ചുവിട്ടു

തീവ്രവാദി ഗ്രൂപ്പ്  ഉള്‍ഫ  ആയുധംവെച്ച്‌ കീഴടങ്ങി, സ്വയം പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: അസം തീവ്രവാദി ഗ്രൂപ്പായ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ഉള്‍ഫ) സ്വയം പിരിച്ചുവിട്ടു. സായുധ പോരാട്ടത്തിലൂടെ തദ്ദേശീയരായ ആസാമീസ് ജനതയ്ക്കായി ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച്‌ ഉള്‍ഫ നാല്‍പത് വർഷങ്ങള്‍ക്ക് ശേഷമാണ് ആയുധംവെച്ച്‌ കീഴടങ്ങിയത്.

ഉള്‍ഫ നേതാക്കളും കേന്ദ്ര സർക്കാറും അസം സർക്കാറും തമ്മില്‍ കഴിഞ്ഞ മാസം ഒപ്പുവെച്ച സമാധാന ഉടമ്ബടി പ്രകാരമാണ് നടപടി.

ഡിസംബർ 29ന് ഡല്‍ഹിയില്‍വെച്ചാണ് ത്രികക്ഷി കരാർ പ്രാബല്യത്തില്‍ വന്നത്. ഇതിന് ഇരുപത്തിയഞ്ച് ദിവസങ്ങള്‍ക്ക് ശേഷം, ഗുവാഹത്തിയില്‍ നിന്ന് 55 കിലോമീറ്റർ അകലെ സിപജാറില്‍ ചേർന്ന സംഘടനയുടെ അവസാന യോഗത്തിലാണ് സംഘടന പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചത്.