കഥ പറയലും കവിത ചൊല്ലലും ; കുട്ടികളുടെ ലോക മലയാള ഭാഷോത്സവം നവംബർ 1 മുതൽ 7വരെ

കഥ പറയലും കവിത ചൊല്ലലും ; കുട്ടികളുടെ ലോക മലയാള ഭാഷോത്സവം  നവംബർ 1 മുതൽ 7വരെ
 
ലോകത്തെവിടെയുമുള്ള മലയാളി കുട്ടികൾക്ക് പങ്കെടുക്കാം
 
കുട്ടികളുടെ ലോക മലയാള ഭാഷോത്സവത്തിന് ഇന്ന് തുടക്കമായി.  ഭാഷോത്സവത്തോടനുബന്ധിച്ച് നടത്തുന്ന  കഥ പറയലും കവിത ചൊല്ലലും മത്സരത്തിൽ 3 മുതൽ 7 വരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. 
മലയാള ഭാഷയിൽ കവിതയും കഥയും അവതരിപ്പിക്കുന്നത് വീഡിയോയിൽ ഷൂട്ട് ചെയ്ത് ഈ മെയിലിലേക്ക്
([email protected]) അയയ്ക്കുക.
കുട്ടിയുടെ പേര്, വയസ്സ് ,അഡ്രസ്, ഫോൺ നമ്പർ ഇവ പ്രത്യേകം കാണിച്ചിരിക്കണം.
 
സ്വന്തമായി മലയാളത്തിൽ എഴുതിയ കഥയോ കവിതയോ എഴുതിയോ ടൈപ്പ് ചെയ്തോ മെയിലിൽ അയയ്ക്കുക. കുട്ടിയുടെ പേര്, വയസ്സ്, അഡ്രസ്, ഫോട്ടോ ,ഫോൺ നമ്പർ ഇവ ചേർത്തിരിക്കണം.
ഈ മത്സരത്തിൽ 3 മുതൽ16 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. തെരഞ്ഞെടുക്കുന്നവ പുസ്തകമാക്കി പ്രസിദ്ധീകരിക്കും.
 
നാല് മത്സര ഇനങ്ങളിലും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളും പങ്കെടുക്കുന്നവർക്കെല്ലാം സർട്ടിഫിക്കറ്റുകളും ഉണ്ടാകും.
 
അയയ്ക്കേണ്ട മെയിൽ ഐഡി [email protected].
 
അവസാന ദിവസം നവംബർ 7. കേരളത്തിന് പുറത്തുള്ള നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ദയവായി അയച്ചാലും.
 
 Sponsors:  Sydney Montessori Schools.
 
 
Living leaf,
Baker hill,
Kottayam 686001.
Keralam,India.
Tel.9447703408.