എല്‍ഐസിക്ക് 806 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ്

എല്‍ഐസിക്ക് 806 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ്

മുംബൈ: പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്ബനിയായ എല്‍ഐസിയ്ക്ക് 806 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ്. 2017-18 സാമ്ബത്തികവര്‍ഷത്തില്‍ ജിഎസ്ടി അടച്ചതില്‍ കുറവുണ്ടായതായി ആരോപിച്ചാണ് ജിഎസ്ടി അധികൃതര്‍ എല്‍ഐസിക്ക് നോട്ടീസ് നല്‍കിയത്.

റെഗുലേറ്ററി ഫയലിങ്ങിലാണ് എല്‍ഐസി ഇക്കാര്യം വെളിപ്പെടുത്തിയത്.

മഹാരാഷ്ട്രയിലെ ജിഎസ്ടി അധികൃതരാണ് നോട്ടീസ് നല്‍കിയത്. പലിശയും പിഴയും അടക്കം 806 കോടി രൂപ ജിഎസ്ടിയായി അടയ്ക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. നോട്ടീസിനെതിരെ നിശ്ചിത സമയത്തിനുള്ളില്‍ ജിഎസ്ടി കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചതായും കമ്ബനിയുടെ പ്രവര്‍ത്തനങ്ങളെ ഒരുവിധത്തിലും ഇത് ബാധിക്കില്ലെന്നും എല്‍ഐസി അറിയിച്ചു.