കൊല്ലം ടി കെ എം എഞ്ചിനീയറിംഗ് കോളേജിന്റെ നോർത്ത് അമേരിക്കൻ ചാപ്റ്റർ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു

കൊല്ലം ടി കെ എം എഞ്ചിനീയറിംഗ് കോളേജിന്റെ നോർത്ത് അമേരിക്കൻ ചാപ്റ്റർ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു

പെൻസിൽ വേനിയ: ഡിസംബർ 9, 10 തീയതികളിൽ പെൻസിൽ വേനിയയിലെ മനോഹരമായ പോക്കണോസിൽ വച്ച് കൊല്ലം ടി കെ എം കോളജ് ഓഫ് എഞ്ചിനീയറിങ്ങിന്റെ നോർത്ത് അമേരിക്കൻ ചാപ്റ്റർ അവിസ്മരണീയമായ പൂർവ വിദ്യാർത്ഥി സംഗമം ആഘോഷിക്കുന്നു.
1956 ൽ ഇന്ത്യയുടെ പ്രഥമ രാഷ്‌ട്രപതി ഡോ .രാജേന്ദ്ര പ്രസാദ് തറക്കല്ലിട്ട ഈ കോളജ് കഴിഞ്ഞ 65 ൽ പരം വർഷങ്ങളിലായി ധാരാളം പ്രഗത്ഭരായ  പ്രതിഭകളെ സമ്മാനിച്ചിട്ടുണ്ട് . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശാസ്ത്ര സാങ്കേതിക ഭരണ രംഗങ്ങളിൽ Alumniയുടെ സംഭാവനകൾ എടുത്ത് പറയേണ്ട ഒന്നാണ് .നോർത്ത് അമേരിക്കയിലെ ടി കെ എം പൂർവ വിദ്യാർത്ഥികളുടെ സംഗമം ഒരു അവിസ്മരണീയ മുഹൂർത്തം ആയി എന്നും മനസ്സിൽ സൂക്ഷിക്കത്തക്ക വിധം വിവിധ പരിപാടികൾ ആണ് സംഘാടക സമിതി രൂപകൽപന ചെയ്തിട്ടുള്ളത് .ഈ ഒത്തുചേരൽ പൂർവ കാല ബന്ധങ്ങൾ അയവിറക്കുന്നതിനും കോളജിന്റെ നേട്ടങ്ങളിൽ അഭിമാനിക്കുന്നതിനും ഒരു സംഗമ വേദിയായിരിക്കും.
കാലങ്ങളുടെ ഓർമകളിലേക്ക് തിരികെ നടക്കാൻ കിട്ടുന്ന ഈ മഹത്തായ മീറ്റിലേക്ക് നോർത്ത് അമേരിക്കയിൽ ഉള്ള എല്ലാ പൂർവ വിദ്യാർത്ഥികളെയും സവിനയം ക്ഷണിക്കുന്നു.
വിവരങ്ങൾക്ക് : ജ്യോതി 1-848-219-8501
ജിതീഷ്: 1-973-896-5803