ഉപ്പുമാവ്: കവിത, നന്ദകുമാര്‍ ചൂരക്കാട്

ഉപ്പുമാവേ ഉപ്പുമാവേ, നീ എനിക്കിഷ്ടമെന്‍
ജീവനില്‍ ഉള്‍ചേര്‍ക്കുന്നു ഉപ്പുകറികൂട്ടുകള്‍
ഉപ്പതു ലയിക്കുന്നു കറിക്കൂട്ടുകളിലെന്നപോല്‍
ഉപ്പുമാവു ലയിക്കുന്നു മനകൂട്ടുകളിലും
പ്രിയമാണെനിക്കെന്നും അതിനുള്ളിലെ ചേരുവ
ഉപ്പുനാവില്‍ തൊടും നേരത്തെ മധുര രസവും!
നാക്കിനോടുചേര്‍ത്തെന്നാല്‍ ഉള്‍ ചേര്‍ന്നീടും രുചിക്കൂട്ട്
അതു പകരുന്നതോ പല പല കാല ശീലങ്ങളും
മുത്തശ്ശി തന്‍ ഉപ്പുമാവില്‍ പഴങ്കഥതന്‍ ഉപ്പുരസം
അമ്മതന്‍ ഉപ്പുമാവില്‍ അമ്മിഞ്ഞ പാല്‍മധുരം
പള്ളിക്കുട ഉപ്പുമാവിനു നാടിന്‍െറ സ്നേഹരസം
മരണവീട്ടിലെ ഉപ്പുമാവിന് വേര്‍പാടിന്റെ കണ്ണീരുപ്പ്
ഓണത്തിന്റെ ഉപ്പുമാവിന് ആവണിയുടെ അമൃതരസം
ആഘോഷങ്ങളുടെ ഉപ്പുമാവിന് ഒരുമയുടെ ആത്മരസം
ഉപ്പുമാവിലുള്‍ ചേരുന്നു കാലത്തില്‍ ചേരുവകള്‍
ആ ഓര്‍മ്മ-
യുണര്‍ത്തുന്നതോ പല പല രാസഭാവങ്ങളും...
നന്ദകുമാര്‍ ചൂരക്കാട്