ഭ്രാന്ത്: കവിത , ജേക്കബ് സാംസൺ

Nov 10, 2020 - 15:17
Mar 11, 2023 - 14:19
 0  296
ഭ്രാന്ത്: കവിത , ജേക്കബ് സാംസൺ

നിക്ക്
ഭ്രാന്തെന്ന്
പറഞ്ഞൊരുത്തൻ

എനിക്കല്ല
ഭ്രാന്ത് അവനെന്ന്
പറഞ്ഞു ഞാനും.

കേരളമാകെ
ഭ്രാന്ത് പിടിച്ചെന്ന്
പറഞ്ഞു ചിലർ

ഭ്രാന്തില്ലെന്ന്
പറഞ്ഞതൊരുത്തൻ മാത്രം
അവനെ ഉടൻ പിടികൂടി
ഭ്രാന്താലയത്തിലാക്കി.